Kerala
മുസ്ലിം വിരുദ്ധ പരാമർശം: പി സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പിസി ജോർജ്. ഈരാറ്റുപേട്ട പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു പിസി ജോർജിന്റെ വിദ്വേഷ പരാമർശം. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് പറഞ്ഞിരുന്നു
എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ഷോൺ ജോർജ് പറഞ്ഞു