Kerala
ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ധർമടം സ്വദേശി ആദിത്യന് ഗുരുതരമായി പരുക്കേറ്റു. ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ധർമടത്ത് ആർഎസ്എസ് നിർമിക്കുന്ന പുതിയ സേവാ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം
സേവാ കേന്ദ്രം ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്നാണ് ആരോപണം. ഇത് തടഞ്ഞതിനെ തുടർന്നാണ് ആദിത്യന് നേരെ ആക്രമണം നടന്നത്. ആദിത്യനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു
വലത് കൈക്ക് പരുക്കേറ്റ ആദിത്യൻ തലശ്ശേരിയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയദേവ്, അതുൽ പവിത്രൻ, മിഥുൻ, സായി കിരൺ, സജേഷ്, അശ്വിൻ അശോക് എന്നിവർക്കെതിരെയാണ് കേസ്.