National

യുപിയിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേർക്കെതിരെ കേസ്

ഉത്തർപ്രദേശിലെ മൊറാദാബാദിൽ 14കാരിയെ ലഹരി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ സൽമാൻ, ആരിഫ്, സുബൈർ, റാഷിദ്, ആരിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

തയ്യൽ കടയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലമായി ലഹരി നൽകി ബോധം കെടുത്തുകയായിരുന്നു. പിന്നീട് ഒരു മുറിയിൽ അടച്ചിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

പ്രതികൾ തുടർന്ന് കുട്ടിയെ ഭോജുപൂരിലേക്ക് കൊണ്ടുപോയി ഇവിടെ ഒരു സ്ഥലത്ത് പൂട്ടിയിട്ടു. ഇവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട പെൺകുട്ടി ബന്ധുവിന്റെ വീട്ടിലെത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. പരാതി നൽകിയതിന് പിന്നാലെ പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

Related Articles

Back to top button
error: Content is protected !!