Kerala

കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓൺ ആയിരുന്നു. പാർക്കിംഗ് ലൈറ്റും കത്തുന്നുണ്ടായിരുന്നു

ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. തിരക്കേറിയ റോഡിന് സമീപത്ത് ആയതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടത്. വാഹനമൊതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറായ മനോജ് മലപ്പുറം സ്വദേശിയും സഹായിയായ ജോയൽ കണ്ണൂർ സ്വദേശിയുമാണ്.

Related Articles

Back to top button
error: Content is protected !!