ഹാട്രിക്കോടെ ഭൂവനേഷര്‍ കുമാറിന്റെ തിരിച്ചുവരവ്; തന്നെ ലേലത്തിനിട്ട ഹൈദരബാദിന് കനത്ത മറുപടി
നിര്‍ണായക മത്സരത്തില്‍ ടീമിനെ കരകയറ്റി ഇന്ത്യന്‍ താരം

അടുത്ത കാലം വരെ ഇന്ത്യന്‍ ടീമിന്റെ കരുത്തനായ പേസര്‍. ഐപിഎല്ലില്‍ 11 വര്‍ഷക്കാലം ഹൈദരബാദിന്റെ പ്രധാന ബൗളര്‍. പക്ഷെ ചെറുങ്ങനെയൊന്ന് ഫോം ഔട്ട് ആയപ്പോഴേക്കും ഹൈദരബാദ് കൈയൊഴിഞ്ഞു. പത്ത് കോടിക്ക് ബെംഗളൂരു വാങ്ങിയ താരം. ബെംഗളൂരിവിന് ഭാരമാകുമെന്ന് ക്രിക്കറ്റ് ആരാധകര്‍ പരിഹസിച്ച് താരം ഇപ്പോഴിതാ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെ കരകയറ്റിയത് ഭൂവനേഷ്വറിന്റെ ഓവറാണ്. ഒറ്റയോവറില്‍ മൂന്ന് വിക്കറ്റ് നേട്ടം കൊയ്ത താരം പിശുക്കിയാണ് റണ്‍സ് വിട്ടുകൊടുത്തത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഭുവനേശ്വര്‍ ഇഷാന്‍ കിഷാന്‍ അടങ്ങുന്ന കരുത്തരായ ടീമിനെയാണ് തറപറ്റിച്ചത്.
ഉത്തര്‍ പ്രദേശിന്റെ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് വിജയം ഉറപ്പിച്ച സമയത്തായിരുന്നു ഭുവനേഷ്വറിന്റെ 17ാം ഓവര്‍. ഇതോടെ ജാര്‍ഖണ്ഡ് തകര്‍ന്നു. ഹാട്രിക്കോടെ ആ ഓവര്‍ കഴിയുമ്പോഴേക്കും ജാര്‍ഖണ്ഡിന്റെ പ്രതീക്ഷയറ്റു. മൂന്ന് വിക്കറ്റ് നേടിയ ഭൂവനേഷ്വര്‍ നാല് ഓവറില്‍ വെറും ആറ് റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ ടി20യില്‍ 300 വിക്കറ്റ് ക്ലബ്ലില്‍ ഭൂവനേഷ്വര്‍ എത്തി.