National
ബിജെപി മന്ത്രിയുടെ ഖേദപ്രകടനം തള്ളി; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ വിദ്വേഷ പരാമർശക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ഐജി റാങ്കിൽ കുറയാത്ത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിൽ വേണമെന്നും മധ്യപ്രദേശ് ഡിജിപിക്ക് സുപ്രീം കോടതി നിർദേശം നൽകി.
മന്ത്രിയുടെ ഖേദപ്രകടനം സുപ്രീം കോടതി തള്ളി. പ്രസംഗത്തിന്റെ പ്രത്യാഘാതങ്ങൾ മന്ത്രി നേരിടണം. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം വിജയ് ഷായുടെ അറസ്റ്റ് കോടതി തടഞ്ഞു
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് രൂക്ഷ വിമർശനമാണ് വിജയ് ഷായ്ക്കെതിരെ ഉന്യനിച്ചത്. വിജയ് ഷായുടെ പരാമർശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ സംസാരത്തിൽ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.