Kerala

ബിജെപിയുടെ കേന്ദ്രമന്ത്രി സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നു; കോൺക്ലേവ് തടയുമെന്നും സതീശൻ

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺക്ലേവ് നടത്താൻ യുഡിഎഫ് അനുവദിക്കില്ല. കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. പേജുകൾ ആരെ രക്ഷിക്കാനാണ് വെട്ടി മാറ്റിയതെന്ന് വ്യക്തമാക്കണം. ആരോപണ വിധേയരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന് കോൺക്ലേവ് നടത്തുന്നു എന്നാണ് ചോദ്യം

എന്തിനാണ് സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നത്. ബിജെപിയുടെ കേന്ദ്രമന്ത്രി സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ പറഞ്ഞു

Related Articles

Back to top button