National
ഡൽഹിയിലെ സ്‌കൂളിൽ വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ സ്‌കൂളിലാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. ഫയർഫോഴ്‌സ്, പോലീസ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദ്വാരകയിലെ മാക്‌സ്‌ഫോർട്ട് സ്‌കൂളിലാണ് ബോംബ് ഭീഷണി വന്നത്
രാവിലെ ഏഴ് മണിക്ക് ഡൽഹി ഫയർ സർവീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ ഉടൻ സ്‌കൂളിലെ കുട്ടികളെ ഒഴിപ്പിച്ച ശേഷം പരിശോധന ആരംഭിച്ചു. ബുധനാഴ്ച ഡൽഹിയിൽ അമ്പതോളം സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി വന്നിരുന്നു
ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണയാണ് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. മാക്‌സ്‌ഫോർട്ട്, മാളവ്യനഗറിലെ എസ്‌കെവി, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ, ദ്വാരകയിലെ രാഹുൽ മോഡൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി