National
ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

രാജ്യതലസ്ഥാനത്ത് സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാളവ്യ നഗറിലെ എസ്‌കെവി സ്‌കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്.
തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സ്‌കൂളിൽനിന്ന് ഒഴിപ്പിച്ചു. സ്ഥലത്ത് പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ചയും ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല