നിമിഷപ്രിയയുടെ വധശിക്ഷ തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രം; കോടതിയിൽ വിശദാംശങ്ങൾ നൽകും

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രസർക്കാർവൃത്തങ്ങൾ. ഇക്കാര്യം കേന്ദ്രം കോടതിയെ അറിയിക്കും. വിശദാംശം മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയേക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ചത്
ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ തലാൽ നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷപ്രിയ പറയുന്നത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.