മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തി കേന്ദ്രം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കൂടുതൽ നടപടിയുമായി ഇന്ത്യ. മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യൻ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഹാഷിം മൂസക്കായുള്ള തെരച്ചിൽ കാശ്മീരിലെ വനമേഖലയിൽ പുരോഗമിക്കുകയാണ്. സൈനിക മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ദേശീയ ഉപദേശക ബോർഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായും നിയമിച്ചു
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കാശ്മീരിലെ വിനോദ സഞ്ചാരികളുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിനും ജമ്മു കാശ്മീർ സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.