Kerala

ചേർത്തലയിലെ സ്ത്രീയുടെ മരണം കൊലപാതകം; കസ്റ്റഡിയിലെടുത്ത ഭർത്താവ് അറസ്റ്റിൽ

ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശി സുമി(53)യാണ് മരിച്ചത്. ഭർത്താവ് ഹരിദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യോമസേനയിൽ നിന്ന് വിരമിച്ചയാളാണ് ഹരിദാസ്

ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. അഞ്ച് വർഷമായി ദമ്പതികൾ കടക്കരപ്പള്ളിയിലാണ് താമസം. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിനിടെ ഡോക്ടർക്ക് തോന്നിയ സംശയമാണ് ഹരിദാസിന് കുരുക്ക് വീണത്

കഴുത്തിൽ പാട് കണ്ട ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Related Articles

Back to top button
error: Content is protected !!