Kerala

മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്ന് ഗവർണർ

ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്തുകൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു

ദേശദ്രോഹം കുറ്റകൃത്യം നടന്നെങ്കിൽ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു. അഭിമുഖത്തിലെ പരാമർശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ ദി ഹിന്ദു പത്രത്തിനെതിരെ നടപടിയില്ലെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താൻ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചാൽ എന്താണ് കുഴപ്പം. എന്തിനാണ് രാജ്ഭവനോട് പ്രശ്‌നം. എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവർണർ ചോദിച്ചു.

Related Articles

Back to top button