Kerala
തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്. ദുബൈ വഴിയാണ് യാത്ര.
യുഎസിലെ മയോ ക്ലിനിക്കിൽ പത്ത് ദിവസത്തോളം നീളുന്നതാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിയുടെ ചുമതല പകരം ആർക്കും നൽകിയിട്ടില്ല. ഭാര്യ കമലയും ചെറുമകൻ ഇഷാനുമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്.
ഏഴ് ദിവസം ചികിത്സക്കും രണ്ട് ദിവസം യാത്രക്കും എന്ന രീതിയിലാണ് വിദേശപര്യടനം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം ചികിത്സ എത്ര ദിവസം ഉണ്ടാകുമെന്ന് ഇപ്പോൾ ഉറപ്പാക്കാത്തതിനാൽ മടങ്ങി വരുന്ന തീയതി തീരുമാനിച്ചിട്ടില്ല.