Kerala

ഓംപ്രകാശിന്റെ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു; നടന്നത് ലഹരി പാർട്ടിയെന്ന് ഉറപ്പിച്ച് പോലീസ്

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരിപാർട്ടിയാണെന്ന് പോലീസ് ഉറപ്പിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. ലഹരി പാർട്ടി നടന്ന മുറിയിലേക്ക് നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്. നേരത്തെ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Back to top button