Kerala
കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്.
ഇന്നലെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനായി ഭർത്താവ് എത്തിയപ്പോൾ ബിസ്മി സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ ഇന്നലെ ഓഫീസിൽ എത്തിയിരുന്നില്ലെന്നാണ് ഓഫീസലുള്ളവർ പോലീസിനെ അറിയിച്ചത്.
ഇന്നലെ രാവിലെ കൊഴുവംകുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.