National

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; രാഹുലും ഖാർഗെയും ജമ്മു കാശ്മീരിൽ

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തും. ഇന്നും നാളെയുമായി ഇരുവരും സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ചകൾ നടത്തും

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ സജ്ജമാക്കാനാണ് ഇരുവരെയും സന്ദർശനം. ഇന്ന് ജമ്മുവിലെത്തി പ്രധാന നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട ശേഷം തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും

അതേസമയം ഇന്ത്യ സഖ്യകക്ഷികളായ നാഷണൽ കോൺഫറൻസ്, പിഡിപി നേതാക്കളുമായി രാഹുലും ഖാർഗെയും ചർച്ച നടത്തുമോയെന്ന് വ്യക്തതയില്ല. സെപ്റ്റംബർ 18, 25 ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ 4ന് നടക്കും.

Related Articles

Back to top button