National
യുപിയിൽ കണ്ടെയ്‌നർ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചു; എട്ട് പേർ മരിച്ചു, 43 പേർക്ക് പരുക്ക്

യുപിയിൽ ട്രാക്ടറും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 43 പേർക്ക് അപകടത്തിൽ പരുക്കേറ്റു. കസ്‌കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോകുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
ബുലന്ദ്ഷഹർ അലിഗഡ് അതിർത്തിയിൽ അർണിയ ബൈപ്പാസിന് സമീപം ഇന്ന് രാവിലെയാണ് അപകടം. അമിത വേഗതയിൽ എത്തിയ കണ്ടെയ്‌നർ ട്രക്ക് ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
61 ഓളം പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇയു ബാബു, റാംബേട്ടി, ചാന്ദ്‌നി, മോക്ഷി, ശിവാൻഷ്, യോഗേഷ്, വിനോദ് എന്നിവരാണ് മരിച്ചത്.