Kerala

പിണറായിയുടെ സംഘ്പരിവാർ പ്രീണനത്തിൽ മടുത്താണ് സിപിഎമ്മുകാർ ബിജെപിയിലേക്ക് പോകുന്നത്: കെ സുധാകരൻ

സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാർ പ്രീണനത്തിൽ മനംമടുത്ത പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് മറിയുന്നു എന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അതീവ ഗുരുതരമാണെന്ന് സുധാകരൻ പറഞ്ഞു

ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാർട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാർട്ടി അണികളിൽ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാൾ ഭേദമല്ലേ ആ പാർട്ടിയിലേക്കു പോകുന്നതെന്ന് പാർട്ടി പ്രവർത്തകർ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?

ഒരു തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡ് ഇറക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡിറക്കും. സ്വന്തം വിശ്വാസ്യതയും പാർട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണ് പിണറായി വിജയൻ. കോൺഗ്രസ് മുക്ത ഭാരതത്തിനായി സഖ്യകക്ഷികളെ തേടി നടന്ന ബിജെപിക്ക് കേരളത്തിൽ കിട്ടിയ ഏറ്റവും വിശ്വസ്തനായ പാർട്ട്ണറാണ് സിപിഎം.

യുഡിഎഫ് തുടർച്ചയായി അധികാരത്തിനു പുറത്തിരുത്തിയാൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലെത്തും എന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. അധികാരത്തിനു പുറത്തിരുന്നിട്ടും കോൺഗ്രസിലെ കൊള്ളാവുന്ന ഒരു നേതാവിനെയും ബിജെപിക്കു കിട്ടിയില്ല. 9 വർഷം അധികാരത്തിലിരുന്ന് അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേക്കേറുന്നതിനെക്കുറിച്ച് പാർട്ടി സംസ്ഥാന സമ്മേളനം സത്യസന്ധമായ വിലയിരുത്തൽ നടത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!