National

കോൺഗ്രസിനോടുള്ള സമീപനത്തിൽ യെച്ചൂരിയുടെ നയം മാറ്റാൻ സിപിഎം; കരട് റിപ്പോർട്ടിൽ 14 നിർദേശങ്ങൾ

കോൺഗ്രസിനോടുള്ള സമീപനത്തിൽ സീതാറാം യെച്ചൂരിയുടെ നയം മാറ്റാൻ സിപിഎം. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം അവതരിപ്പിക്കുക. ഇന്ത്യ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നാണ് റിപ്പോർട്ടിലുള്ളത്.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളെ തുറന്നു കാണിക്കണം. ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം. ഇടത് പാർട്ടികളുടെ ഐക്യത്തിന് പ്രധാന്യം നൽകണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണമെന്നും അടക്കമുള്ള 14 നിർദേശങ്ങളാണ് കരട് റിപ്പോർട്ടിലുള്ളത്

പാർട്ടി കോൺഗ്രസിലാകും കരട് പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടുക. ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെ തോൽപ്പിക്കാൻ ആരുമായും സഖ്യമാകാമെന്നുമായിരുന്നു യെച്ചൂരിയുടെ നയം.

Related Articles

Back to top button