Sports

ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ, പരിമിതമായ സ്ലോട്ടുകൾക്കായുള്ള കടുത്ത മത്സരത്തിനിടയിലും ടീം മാനേജ്‌മെൻ്റിൻ്റെ കളിക്കാരിലുള്ള വിശ്വാസത്ത പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾക്ക് സ്വയം തെളിയിക്കാനുള്ള അവസരമാണ് ബിസിസിഐ നൽകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലേക്ക് ജിതേഷിനെ തിരഞ്ഞെടുത്തെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയിരുന്നില്ല.

സഞ്ജു സാംസൺ പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി. ആദ്യ രണ്ട് മത്സരങ്ങളിലും താരം തീർത്തും നിരാശപെടുത്തിയപ്പോൾ കടുത്ത ആരാധകർ വരെ നിരാശരായി. പക്ഷേ പരമ്പരയുടെ അവസാനത്തിൽ ഏറ്റവും നിർണായക അവസരത്തിൽ സഞ്ജു ഫോമിലായി. ഹൈദരാബാദിൽ ഇന്ത്യ 3-0ന് വൈറ്റ്‌വാഷ് പൂർത്തിയാക്കിയപ്പോൾ സാംസൺ മിന്നുന്ന സെഞ്ച്വറി നേടി തിളങ്ങി.

ശ്രീലങ്കയ്‌ക്കെതിരായ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യനായി പുറത്തായതിന് ശേഷമാണ് സഞ്ജു പരമ്പരയിലേക്ക് വരുന്നത്. സാംസണിൻ്റെ മടങ്ങിവരും ടീം പിന്തുണച്ച രീതിയും ഒകെ അഭിനന്ദനം അർഹിക്കുന്നത് ആണെന്ന് ജിതേഷ് പറഞ്ഞത്.

“അദ്ദേഹത്തിൻ്റെ ആദ്യ രണ്ട് ഇന്നിംഗ്‌സുകൾ നന്നായി പോയില്ല എന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ സഞ്ജുവിൻ്റെ കഠിനാധ്വാനം കണ്ടതിനാൽ അവൻ സ്‌കോർ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, കൂടാതെ അദ്ദേഹത്തിന് മികച്ച ഐപിഎൽ സീസണും ഉണ്ടായിരുന്നു. സഞ്ജുവിനെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കുന്നത് തന്നെ സന്തോഷമാണ്. കളിക്കാൻ അവസരങ്ങൾ നൽകുക. ഇലവനിൽ ഇല്ലാത്തവർക്ക് അവരുടെ സമയം വരുമ്പോൾ അതേ പിന്തുണ ലഭിക്കുമെന്ന് അവർക്കറിയാം,” ജിതേഷ് ശർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“എല്ലാ വിക്കറ്റ് കീപ്പർമാരും പരസ്പരം മത്സരിക്കുന്നതിനുപകരം സ്വന്തം പ്രകടനത്തിലും വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുന്നതായി ഞാൻ കാണുന്നില്ല. ഓരോരുത്തർക്കും വ്യത്യസ്ത റോളുണ്ട്, വ്യത്യസ്തമായ കളിശൈലിയിലാണ് നമ്മൾ എല്ലാം കളിക്കുന്നത്.” അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button