സിഎസ്‌ഐ ഇടവകയുടെ കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍
ദുബൈ: സിഎസ്‌ഐ ഇടവകയുടെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍. 12 അംഗങ്ങളുമായി ആരംഭിച്ച ദുബൈയിലെ സിഎസ്‌ഐ പാരിഷ്(മലയാളം) ആണ് ഈ ക്രിസ്മസ് കാലത്ത് അന്‍പതിന്റെ നിറവില്‍ എത്തിനില്‍ക്കുന്നത്. ഈ മാസം ആദ്യമാണ് ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ കരോള്‍ സംഘം 170 അംഗങ്ങളെ ഉള്‍പ്പെടുത്തി 50ാം വാര്‍ഷി പരിപാടിയുടെ ഭാഗമായി സംഗീതം ഒരുക്കിയത്.
‘ഞങ്ങളുടെ കൊയര്‍ 50 വര്‍ഷമായി സംഗീത ശുശ്രൂഷയുമായി തുടരുകയാണെന്ന് ഇടവക വികാരിയായ റവ. രാജു ജേക്കബ് വ്യക്തമാക്കി. ഗായക സംഘത്തിലെ ഓരോ അംഗവും തങ്ങളുടെ ആത്മാവും ഹൃദയവും അര്‍പ്പിച്ചാണ് ഈ സംഘത്തെ നിലനിര്‍ത്തികൊണ്ടുപോകുന്നത്. 1975ലെ കൊയര്‍ മാസ്റ്റര്‍ ആയ ജെ ഇ മാത്യു ഉള്‍പ്പെടെ 600ല്‍ അധികം പേരാണ് സംഗീത ശുശ്രൂഷകളില്‍ പങ്കാളികളായത്. ഇന്ന് സംഘത്തില്‍ 115 അംഗങ്ങളുണ്ട്. ജൂനിയര്‍ കൊയറില്‍ 55 യുവാക്കളും ഉള്ളതായും അദ്ദേഹം പറഞ്ഞു.