Kerala
കുട്ടമ്പുഴയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയിട്ടുണ്ട്; കേന്ദ്രം പണം നൽകുന്നില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കുട്ടമ്പുഴയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയിട്ടുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് കാരണം കേന്ദ്രം പണം നൽകാത്തതാണ്. അസ്വാഭാവിക വൈകൽ ഉണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയാണ്. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ കാലതാമസം മാത്രമാണ് ഉണ്ടായത്. പ്രദേശത്ത് ആർആർടി രൂപീകരിക്കുന്നത് നീണ്ടുപോയി. വനംവകുപ്പിന്റെ വാഹന സൗകര്യങ്ങളിൽ കുറവുണ്ടായിരുന്നു. ഇതിന് കാരണം പണത്തിന്റെ കുറവാണ്. കേന്ദ്രം പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ കാലതാമസമുണ്ടായി
പ്രദേശത്ത് വഴി വിളക്കുകൾ കുറവുണ്ട്. വഴി വിളക്കുകൾ സ്ഥാപിക്കേണ്ടത് വനംവകുപ്പ് അല്ല. വനമേഖലയിൽ കൂടുതൽ നിർമിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.