Kerala

വിവാഹമോചനം: തെറ്റെല്ലാം തന്റെ ഭാഗത്തായിരുന്നെന്ന് തുറന്നുപറഞ്ഞ് വിജയ് യേശുദാസ്

എറണാകുളം: തന്റെ വിവാഹമോചനത്തെക്കുറിച്ച് ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞ ഏറ്റുപറച്ചിലാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്. തനിക്കും മുന്‍ ഭാര്യയായ ദര്‍ശനക്കും ഇടയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ക്കും അത് വിവാഹമോചനത്തിലേക്ക് എത്തിയതിനെക്കുറിച്ചുമാണ് എല്ലാം തന്റെ ഭാഗത്തു സംഭവിച്ച വീഴ്ചകളാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരിക്കുന്നത്.

വിജയ് യേശുദാസും ദര്‍ശനയും 2007ലാണ് അഞ്ചു വര്‍ഷത്തെ ദീര്‍ഘിച്ച പ്രണയത്തിന് ശേഷം വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതില്‍ വിജയ് പരസ്യ പ്രതികരണമൊന്നും ഇതുവരെയും നടത്തിയിരുന്നില്ല.

ഏതൊരു മാതാപിതാക്കള്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാനും അംഗീകരിക്കാനും കുറച്ചു സമയമെടുക്കും. എന്റെ മാതാപിതാക്കളും അതില്‍നിന്നും വിഭിന്നരല്ല. മാതാപിതാക്കളെ പറഞ്ഞു മനസിലാക്കാന്‍ സമയം ആവശ്യമാണ്. അവരെ സംബന്ധിച്ച് ഇതെല്ലാം അല്‍പ്പം സങ്കടകരമായ കാര്യമാണ്. എത്ര വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞാലും ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മൂടി വയ്ക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ ശക്തമായ വര്‍ത്തമാനകാലത്ത്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം ഞാനെവിടെയും സംസാരിച്ചിട്ടില്ല. കാരണം മാതാപിതാക്കളെ ഇനിയും ഇക്കാര്യത്തില്‍ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു. മക്കള്‍ എല്ലാ തീരുമാനത്തിലും ഞങ്ങളെ പിന്തുണക്കുന്നുണ്ടെന്നും വിജയ് സൂചിപ്പിച്ചു.

‘എന്റെയും ദര്‍ശനയുടെയും ഭാഗത്ത് നിന്നും നല്ല സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോവുന്നത്. എന്നാല്‍,
മക്കള്‍ക്ക് ഞങ്ങളുടെ സാഹചര്യം മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്. പ്രത്യേകിച്ചും മകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനുളള പക്വതയായിട്ടുണ്ടെന്നാണ് കരുതുന്നത്. മകന് 9 വയസേ ആയിട്ടുള്ളൂ. അവന് കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാന്‍ സമയമെടുക്കും. എന്നാലും അവനും ചെറിയ രീതിയില്‍ കാര്യങ്ങള്‍ ഓരോന്ന് ചോദിച്ചു വരുന്നുണ്ട്. എങ്കിലും രണ്ടു പേരും എന്നെയും ദര്‍ശനയെയും പിന്തുണക്കുന്നത് ആശ്വാസകരമായ കാര്യമാണ്.

നമ്മളാണ് തെറ്റുകാര്‍ എന്ന് പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. എന്നാല്‍, എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിലൊരു അര്‍ത്ഥമില്ല. ഏതൊരു ബന്ധത്തിലും പ്രതീക്ഷകളാണ് എപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതെന്നും മലയാളത്തിന്റെ പ്രിയ ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് പറഞ്ഞു.

Related Articles

Back to top button