World

10 കോടി വിലയുള്ള തേയിലയെന്ന് കേള്‍ക്കുമ്പോഴേക്കും ഞെട്ടേണ്ട; അത്തരം ഒന്നുണ്ട് ചൈനയിലെ ഫുജിയാനില്‍

ബീജിങ്: നാം ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗത്തിന്റേയും ദിനം ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലായിരിക്കും. അത് പാലും മധുരവും ചേര്‍ത്തതോ ചേര്‍ക്കാത്തോ എന്നതൊക്കെ വേറെകാര്യം. നാം കുടിക്കുന്ന ചായയുടെ വിലയെക്കുറിച്ചും നമുക്കെല്ലാം ഏകദേശ ധാരണയുണ്ടാവും. സാധാരണക്കാര്‍ കുടിക്കുന്ന എത്ര മുന്തിയ ചായയായാലും ഒരു കിലോക്ക് നാനൂറോ, അഞ്ഞൂറോ രൂപ മതിയാവും. ഏറിപ്പോയാല്‍ ആയിരമെന്നും പറയാം.

എന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ചൈനയില്‍നിന്നുള്ള ഫുജിയാന്‍ ഡാ ഹോങ് പാവോ ചായയുടെ വില കിലോഗ്രാമിന് 10 കോടി രൂപയാണെന്ന് കേട്ടാല്‍ അവിശ്വസിക്കേണ്ട, സത്യമാണ്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ വുയി പര്‍വത നിരകളിലാണ് ഈ തേയില നുള്ളുന്ന അത്യപൂര്‍വ തേയിലച്ചെടി വളരുന്നത്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള തേയില ചെടിയില്‍ നിന്നുമാണ് ഈയൊരു തേയില എടുക്കുന്നത്. രുചിയും മണവും പോലെ തന്നെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് ഈ തേയില.

പുകവലിയുടെയും മദ്യപാനത്തിന്റെയും ദോഷഫലങ്ങള്‍ കുറക്കാനും ഇത് സഹായിക്കും. ഡാ ഹോങ് പാവോ തേയിലയിലെ ഘടകങ്ങള്‍ ആല്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയുടെ അളവ് ശരീരത്തില്‍ നിന്നും കുറക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറക്കാനും ഈ തേയില സഹായിക്കും. ഫ്ളവനോയിഡുകള്‍, തിയോഫിലിന്‍, കഫീന എന്നിവയടങ്ങിയ തേയില കൊണ്ടുള്ള ചായ കുടിക്കുന്നത് ക്ഷീണം കുറക്കാനും രക്തചംക്രമണം കൂട്ടാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ തേയിലക്ക് മാര്‍ക്കറ്റില്‍ ഇത്രയേറെ ഡിമാന്‍ഡും വരാന്‍ കാരണം. സംഗതി എന്തായാലും അടുത്ത കാലത്തായി ചൈനീസ് സര്‍ക്കാര്‍ ഈ തേയിലമരത്തില്‍നിന്നും ഇലകള്‍ നുള്ളുന്നത് നിരോധിച്ചിരിക്കുകയാണ്.

Related Articles

Back to top button