പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട; സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകും: ആന്റണി പെരുമ്പാവൂർ

എമ്പുരാന്റെ റീ എഡിറ്റിംഗ് സമ്മർദം മൂലമല്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയും ഭീഷണിയായി ഇതിനെ കാണരുത്. വേറൊരാളുടെ സംസാരത്തിൽ നിന്നല്ല ഇത് ചെയ്തത്. ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു
മോഹൻലാലിനും മറ്റ് അണിയറ പ്രവർത്തകർക്കും സിനിമയുടെ കഥ അറിയാമെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീർച്ചയായും ഉണ്ടാകും. മോഹൻലാൽ സാറിന് സിനിമയുടെ കഥ അറിയാം. ഞങ്ങൾക്ക് എല്ലാവർക്കുമറിയാം
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി തമ്മിൽ അറിയാവുന്നവരാണ്. ഈ സിനിമ നിർമിക്കണമെന്നത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു