Kerala

കൊച്ചിയിൽ‌ മദ്യലഹരിയിൽ യുവാവിന്റെ കാർ ചേസിംഗ്; ഗോവൻ യുവതിയെ ഇടിച്ചുതെറിപ്പിച്ചു

കൊച്ചി: മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ഗോവൻ യുവതിക്ക് ഗുരുതര പരിക്ക്. തലയ്‌ക്കും കാലിനും പരിക്കേറ്റ ജെയ്‌സൽ ഗോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കും. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.

തിരക്കേറിയ എസ്‌എ റോഡിലാണ് യുവാവ് മദ്യലഹരിയിൽ പട്ടാപ്പകൽ ചേസിംഗ് നടത്തിയത്. അമിതവേഗതയിലെത്തിയ കാർ ജെയ്‌സലിനെ ഇടിച്ചിടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പള്ളിമുക്ക് ജംഗ്‌ഷനിലെ സിഗ്നലിൽ വച്ച് ഒരു ബൈക്ക് യാത്രികനുമായി സൈഡ് നൽകിയില്ലെന്നതിന്റെ പേരിൽ നടന്ന തർക്കമാണ് അപകടകരമായ ചേസിംഗിലേക്ക് എത്തിയത്.

Related Articles

Back to top button
error: Content is protected !!