ആദ്യം ഒരു എട്ട് കോടി, പിന്നെ ഒരു ബെന്‍സ്, പിന്നേം ഒരു ഒമ്പത് ലക്ഷം, ഇപ്പോഴിതാ വീണ്ടും ഒരു എട്ട് കോടി; അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ !!!..
ഇന്ത്യക്കാരന് ലഭിച്ചത് അപൂർവ നേട്ടം
ദുബൈ : ചിലര്‍ അങ്ങനെയാണ് ഭാഗ്യ ദേവത കൈ ഒഴിയത്തേയില്ല. വീണ്ടും വീണ്ടും ഭാഗ്യം തേടി വരും. അതും കോടിക്കണക്കിന് രൂപയുടെ ഭാഗ്യം. അത്തരത്തിലൊരു ഭാഗ്യവാനാണ് ബെംഗളൂരു സ്വദേശിയും യു എ ഇയില്‍ പ്രവാസിയുമായ അമിത് സറഫ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്യേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം ലഭിച്ച ഈ അമ്പത് കാരന്റെ അടുത്ത് നിന്ന് 2021 മുതല്‍ ഭാഗ്യ ദേവത ഒഴിഞ്ഞു മാറിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) ആണ് ഈ ബെംഗളൂരുകാരന് ലഭിച്ചത്.
ഈ സാഹചര്യത്തില്‍ അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആരും ചിന്തിച്ച് പോകും.
2021ല്‍ സറഫിന് ഇതേ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. പിന്നീട് 2023ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ എസ് 500 (കാര്‍ബണ്‍ ബ്ലാക് മെറ്റാലിക്കും ലഭിച്ചു. 2023 ഡിസംബറില്‍ സറഫിനെ തേടി വീണ്ടും ഭാഗ്യമെത്തി. ദുബൈ ഡ്യൂട്ടി ഫ്രീ തിരഞ്ഞെടുപ്പില്‍ 40,000 ദിര്‍ഹമിന്റെ (ഏകദേശം ഒമ്പത് ലക്ഷം രൂപ) സമ്മാനവും സറഫിനെ തേടിയെത്തി. അതുകഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പാണ് പുതിയ ഭാഗ്യം സറഫിനെ തേടിയെത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ബംപര്‍ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീ ബംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ ഒന്നാം സ്ഥാനം ലഭിക്കുന്ന ഒമ്പതാമത്തെ വ്യക്തിയായിരിക്കുകയാണ് സറഫ്. ദുബായില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ് അമിത് സറഫ്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിക്കാന്‍ നിരവധി ആളുകള്‍ വര്‍ഷങ്ങളായി ശ്രമിക്കുമ്പോഴാണ് അമിത് സറഫിനെ തേടി നിരന്തരം ഭാഗ്യമെത്തുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ പ്രതിവാര മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ ആണ് കഴിഞ്ഞ ദിവസം അമിത് വിജയിച്ചത്.
ബുധനാഴ്ചത്തെ നറുക്കെടുപ്പ് ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടര്‍ രമേഷ് സിദാംബി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സലാഹ് തഹ്ലക്ക്, മൈക്കല്‍ ഷ്മിത്ത്, എസ്വിപി – റീട്ടെയില്‍, ഷാരോണ്‍ ബീച്ചം, എസ്വിപി – പര്‍ച്ചേസിംഗ്, സായിദ് അല്‍ ഷെബ്ലി, എസ്വിപി – ലോസ് പ്രിവന്‍ഷന്‍ & കോര്‍പ്പറേറ്റ് സെക്യൂരിറ്റി, ഖാലിദ് സാലിഹ് എന്നിവര്‍ നടത്തി.
മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിനെ തുടര്‍ന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. റീട്ടെയില്‍ സപ്പോര്‍ട്ട് വിപി മുഹമ്മദ് അല്‍ ഖാജ, എച്ച്ആര്‍ വിപി യാസ താഹിര്‍, എക്സ്ചേഞ്ച് ബ്യൂറോ സീനിയര്‍ മാനേജര്‍ നാസര്‍ അല്‍ ജാസ്മി, റീട്ടെയില്‍ സപ്പോര്‍ട്ട് സീനിയര്‍ മാനേജര്‍ തങ്കച്ചന്‍ വര്‍ഗീസ്, റീട്ടെയില്‍ സെയില്‍സ് സീനിയര്‍ മാനേജര്‍ സലിം ഇബ്രാഹിം എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.