Kerala

ഈങ്ങാപ്പുഴ കൊലപാതകം: ഷിബിലയെ കൊല്ലാൻ യാസിർ ഉപയോഗിച്ചത് രണ്ട് കത്തികൾ

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പോലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ലഹരിക്കടിമയായ ഭർത്താവ് യാസിറിന്റെ ശല്യം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴ കക്കാടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. കയ്യിൽ കരുതിയ പുതിയ കത്തിയുമായി യാസിർ ഈ വീട്ടിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു. നോമ്പ് തുറക്കുകയായിരുന്ന ഷിബിലയേയും മാതാപിതാക്കളെയും കുത്തി വീഴ്ത്തി. മൂന്നു വയസ്സുള്ള സ്വന്തം മകൾക്കു മുന്നിൽ വച്ചായിരുന്നു ആക്രമണം.

Related Articles

Back to top button
error: Content is protected !!