National

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ. പ്രതിപക്ഷ നേതാക്കളുടെ ബാഗുകളിൽ വ‍്യാപകമായി പരിശോധന നടത്തുന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് അമിത് ഷായുടെ ബാഗിലും ഹെലികോപ്റ്ററിലും ഉദ‍്യോഗസ്ഥർ പരിശോധന നടത്തിയത്. ഉദ‍്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ അമിത് ഷാ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

https://x.com/AmitShah/status/1857359307928645983

ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമാണ് ബിജെപി വിശ്വസിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും തങ്ങൾ പാലിക്കുമെന്നും ഷാ എക്സിലൂടെ പറഞ്ഞു. ‘ആരോഗ്യകരമായ ഒരു തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലേക്ക് നാമെല്ലാവരും സംഭാവന നൽകുകയും ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യമായി നിലനിർത്തുന്നതിൽ നമ്മുടെ കടമകൾ നിർവഹിക്കുകയും വേണം’ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ബാഗുകളും ഉദ‍്യോഗസ്ഥർ പരിശോധിച്ചിരുന്നു. പരിശോധിക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ച താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ, അമിത് ഷായുടെയോ ബാഗുകൾ ഇതേപോലെ പരിശോധിക്കുമോ എന്ന് ചോദിച്ചിരുന്നു.

Related Articles

Back to top button