Kerala

വൈദ്യുതി നിരക്ക് വർധന: സ്വകാര്യ കമ്പനികൾക്ക് സർക്കാർ ലാഭം ഉണ്ടാക്കി കൊടുക്കുന്നുവെന്ന് ചെന്നിത്തല

നയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ അഞ്ച് രൂപക്ക് വൈദ്യുതി നൽകാമെന്ന് പറഞ്ഞിട്ടും സർക്കാർ ചർച്ച നടത്തിയില്ലെന്ന് രമേശ് ചെന്നിത്തല. അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷൻ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നിൽ പവർ ബ്രോക്കർമാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു

ജനങ്ങളുടെ തലയിൽ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിച്ചത്. ന്യൂക്ലിയർ പവർ കോർപറേഷൻ നാല് രൂപ മുതൽ അഞ്ച് രൂപ വരെ നിരക്കിൽ ഒരു യൂണിറ്റിൽ വൈദ്യുതി നൽകാൻ തയ്യാറാണ്. സ്വകാര്യ വൈദ്യുതി നിർമാണ കമ്പനികൾക്ക് സർക്കാർ ലാഭം ഉണ്ടാക്കി കൊടുക്കുന്നു. ഇത് വൻ അഴിമതിയാണ്

ഈ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഓഫർ ചെയ്തിട്ടുണ്ടോയെന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന ലോംഗ് ടേം പദ്ധതിപ്രകാരം നിങ്ങൾ കഴിഞ്ഞ എട്ട് വർഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാർ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!