Kerala

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരീലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.

ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നതായാണ് റിപ്പോർട്ട്. ജമ്മു കാശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തുന്നത്. ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ നടത്തിയത്.

ഇവർ തമ്പടിച്ച പ്രദേശത്ത് എത്തിയപ്പോൾ ഭീകരർ വെടിയുതിർക്കുകയും പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!