സഊദിയില്‍ നിന്നും കുവൈത്തില്‍ നിന്നും തൊഴിൽ നഷ്ടമായി കൂട്ടത്തോടെ പ്രവാസികള്‍ നാട്ടിലെത്തും
സങ്കടകരവും ഭീതിജനകവുമായ വാര്‍ത്ത
റിയാദ്/ കുവൈത്ത് സിറ്റി: മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ജി സി സി രാജ്യമായ സഊദി അറേബ്യയും കുവൈത്തും വിദേശികളെ വീണ്ടും കൈയൊഴിയാന്‍ തുടങ്ങുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അവരുടെ ജോലി നഷ്ടമായ നിതാഖാത്തിന്റെ തുടര്‍ച്ച കൂടുതല്‍ ശക്തമായി നടപ്പാക്കാനിരിക്കുകയാണ് ഈ രാജ്യങ്ങള്‍. സ്‌കില്‍ഡ് ആന്‍ഡ് സെമി സ്‌കില്‍ഡ് മേഖലയില്‍ നിന്ന് പൂര്‍ണമായും പ്രവാസികളെ പുറത്താക്കാനുള്ള നീക്കമാണ് സഊദിയിലും കുവൈത്തിലും നടക്കുന്നതെന്ന് ദി് ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന വിദഗ്ധ പഠനമാണ് ഹിന്ദു പുറത്തുവിട്ടത്.
ശക്തമായ സ്വദേശിവത്കരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന രാജ്യങ്ങള്‍ വരും വര്‍ഷങ്ങളിലും ഇതേരീതി തുടരുമെന്നും അതുമൂലം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പുതിയ പഠനവും വ്യക്തമാക്കുന്നത്.
ഈ ഇരുരാജ്യങ്ങളിലെയും പ്രവാസികള്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്ന സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ് ജോലികളിലേക്ക് സ്വന്തം പൌരന്മാര്‍ക്ക് നിര്‍ബന്ധിത സംവരണം ഏര്‍പ്പെടുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ് തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് നെതര്‍ലാന്‍ഡിലെ ഗ്രോനിംഗന്‍ സര്‍വകലാശാലയിലെ ഗ്രോനിംഗന്‍ ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഫാക്കല്‍റ്റി അബ്ദുള്‍ എ എരുമ്പനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.