Kerala
ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ബംഗാളിലെ മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സംഭവം. മാമുൽ മൊല്ല, സക്കീറുൽ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനമെന്നാണ് പോലീസ് അറിയിക്കുന്നത്. മാമുൻ മൊല്ലയുടെ വീട്ടിലാണ് സ്‌ഫോടക വസ്തുക്കൾ നിർമിച്ചത്. സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര അടക്കം തകർന്നു
വലിയ ശബ്ദം കേട്ടതായും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അയൽവാസികൾ പറഞ്ഞു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.