Kerala
പോളണ്ടിൽ എയർ ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

പോളണ്ടിലെ റാഡോമിൽ എയർ ഷോ റിഹേഴ്‌സലിനിടെ പോളണ്ട് വ്യോമസേനയുടെ എഫ് 16 യുദ്ധ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വാർത്ത പോളീഷ് ഉപപ്രധാനമന്ത്രി വ്‌ളാഡിസ്ലാവ് കോസിനിയാക് സ്ഥിരീകരിച്ചു. വ്യോമസേനക്ക് കനത്ത നഷ്ടമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു
രാജ്യത്തെ എപ്പോഴും സമർപ്പണത്തോടെയും ധൈര്യത്തോടെയും സേവിച്ച ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു
അപകടകാരണം വ്യക്തമല്ല. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈയാഴ്ച നടത്താനിരുന്ന എയർ ഷോ റദ്ദാക്കി