ഫിഫ വേള്‍ഡ് കപ്പ്: സല്‍മാന്‍ രാജകുമാരന്‍ സുപ്രിം കമ്മിഷന്‍ പ്രഖ്യാപിച്ചു

റിയാദ്: 2034ലെ ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ സഊദിക്ക് ഭാഗ്യം സിദ്ധിച്ച ഈ അസുലഭ നിമിഷത്തില്‍ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍ മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രിം കമ്മിഷന്‍ പ്രഖ്യാപിച്ചു. സഊദി ആതിഥ്യമരുളുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ചെയര്‍മാനായി കമ്മിഷന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കായിക മന്ത്രി അബ്ദുല്‍അസീസ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സഊദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രിയായ ബദര്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് അല്‍ ശൈഖ്, മാജിദ് അല്‍ ഹൊഗൈല്‍, മുഹമ്മദ് അല്‍ ജദാം, എഞ്ചി. അബ്ദുല്ല അല്‍ സവാഹ, എഞ്ചി. അഹമ്മദ് അല്‍ റജ്ഹി, എഞ്ചി. സാലിഹ് അല്‍ ജാസ്സര്‍, എഞ്ചി. ഫഹദ് അല്‍ ജലാജല്‍ തുടങ്ങിയവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.