Kerala

പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ചു

കാസർകോട് പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. പരിശോധന ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്

രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ എച്ച് 1 എൻ 1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Related Articles

Back to top button