GulfSaudi Arabia
ഹ്യുണ്ടായി ഫാക്ടറിക്ക് സൗദിയിൽ തറക്കല്ലിട്ടു

റിയാദ്: സൗദി അറേബ്യയിൽ ലോകപ്രശസ്ത വാഹന നിർമാതാക്കളായ ഹ്യുണ്ടായി കമ്പനിയുടെ ഫാക്ടറിക്ക് തറക്കല്ലിട്ടു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെയും ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെയും സംയുക്ത പദ്ധതിക്ക് കീഴിൽ ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ അടുത്തിടെ പ്രഖ്യാപിച്ച കിങ് സൽമാൻ ഓട്ടോമൊബൈൽ കോംപ്ലക്സിനുള്ളിലാണ് ഫാക്ടറി നിർമിക്കുന്നത്.
മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ഹ്യുണ്ടായ് മോട്ടോർ ഫാക്ടറിയായിരിക്കും ഇത്. 2026ന്റെ നാലാം പാദത്തിൽ ഉൽപാദനം ആരംഭിക്കുന്ന കമ്പനിയുടെ വാർഷിക ശേഷി 50,000 വാഹനങ്ങൾ വരെ ആയിരിക്കും. ഇന്ധന എൻജിൻ കാറുകളും ഇലക്ട്രിക് കാറുകളും ഇവിടെ നിർമിക്കും.