National
കർണാടക മുരുഡേശ്വറിൽ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു
കർണാടക മുരുഡേശ്വറിൽ നാല് സ്‌കൂൾ വിദ്യാർഥിനികൾമുങ്ങിമരിച്ചു. സ്‌കൂൾ വിനോദയാത്ര സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോലാർ മുളബാഗിലു മൊറാൾജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. 15 വയസ്സുള്ള കുട്ടികളാണ് ഇവരെല്ലാവരും
46 വിദ്യാർഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വറിലേക്ക് പോയത്. വൈകുന്നേരം അഞ്ചരയോടെയാണ് അധ്യാപകരും വിദ്യാർഥികളും ബീച്ചിലേക്ക് എത്തിയത്. ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ച് കുട്ടികൾ കടലിൽ ഇറങ്ങുകയായിരുന്നു
ഏഴ് വിദ്യാർഥിനികളാണ് കടലിൽ മുങ്ങിപ്പോയത്. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും മൂന്ന് പേരുടെ മൃതദേഹം ഇന്നലെയും ലഭിച്ചു. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.