
കേരളത്തിൽ മിക്ക ആഘോഷങ്ങൾക്കും സ്വർണം വാങ്ങുന്ന പതിവ് മലയാളികൾക്കുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശുഭകരമെന്നാണ് വിശ്വാസം. ഇതിനു പുറമെ ആഭരണപ്രിയരായവർ നിക്ഷേപമെന്ന നിലയിലും സ്വർണം വാങ്ങിച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് മാസമായി സ്വര്‍ണവിലയിലുണ്ടായ കുതിപ്പ് ഇതിനു തടസമാകുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ ദിവസവും പുതിയ റെക്കോഡ് സൃഷ്ടിച്ചാണ് സ്വർണ വില ഉയരുന്നത്. സമീപ മാസങ്ങളിലെ സ്വർണ വില നോക്കുമ്പോൾ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വർഷത്തിൻ്റെ അവസാനം എത്തുമ്പോഴും സ്വർണവിലയിൽ ഉണ്ടാകുന്ന കുതിപ്പ് ആവശ്യകാരിൽ ആശങ്കയ്ക്ക് വഴിവെക്കുന്നു.ഇന്ന് വിപണി അവധിയായതിനാൽ കഴിഞ്ഞ ദിവസത്തെ നിരക്കിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിവ് 66,880 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 160 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 83,600 രൂപയാവുന്നു.
സ്വർണ വില ശക്തമാവുന്ന കാരണങ്ങൾ
കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൂടുന്നുണ്ട്. ഇത് സ്വർണ വില ഉയരാൻ കാരണമാകുന്നു. ഓഹരി വിപണികളുടെ തളർച്ച, യുദ്ധം, മറ്റു പ്രതിസന്ധികളെല്ലാം സ്വർണ വിലക്ക് ആക്കം കൂട്ടി. എന്നാൽ യഥാർത്ഥ കാരണം ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ തന്നെയാണ്. ഈ പ്രഖ്യാപനമാണ് ആഗോള വിപണിയെ കുലുക്കിയത്. ഇതിനു പുറമെ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ആഗോള കറന്‍സികളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയും വില കൂടാൻ കാരണമായി.
ദിവസവും ഇങ്ങനെ സ്വർണ വില ഉയരുന്നതോടെ 2026 ആകുമ്പോഴേക്കും സ്വര്‍ണവില 90,000 കടക്കുമോ എന്നാണ് ആളുകൾ ചോദിക്കുന്നത്. 2025 ല്‍ മാത്രം കുറഞ്ഞത് 15 തവണ വിലയിലെ റെക്കോഡ് സ്വര്‍ണം തകര്‍ത്തിട്ടുണ്ട്. മാർച്ച് മാസം ആരംഭിച്ചത് പ്രതീക്ഷയിൽ ആണെങ്കിലും അവസാനിക്കുമ്പോൾ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഈ മാസം ഇതുവരെ 6,360 രൂപയും വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏറ്റവും ഉയർന്ന വിലയായ 66880 രൂപയായത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 63520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ വിലയിൽ വ്യാപാരം നടന്നത്.