Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 1080 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.
ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.