Kerala

തൃശ്ശൂരിലെ ജി എസ് ടി റെയ്ഡ്: അഞ്ച് കൊല്ലത്തിനിടെ ആയിരം കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ

തൃശ്ശൂരിൽ നടന്ന ജി എസ് ടി സ്വർണ റെയ്ഡിൽ നിർണായക കണ്ടെത്തൽ. അഞ്ച് കൊല്ലത്തിനിടെ ആയിരം കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയത്. വിറ്റുവരവ് മറച്ചുവെച്ചായിരുന്നു നികുതി വെട്ടിപ്പ്. പ്രതിമാസം 10 കോടി വിറ്റ് വരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്

വിശദപരിശോധനക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ഇതിനായി ചുമതല നൽകി. 90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ജി എസ് ടി സ്‌പെഷ്യൽ നിർദേശം.

അതേസമയം വ്യാപാര, നിർമാണശാലകളിൽ മാത്രം റെയ്ഡ് നടത്തി ജി എസ് ടി ഉദ്യോഗസ്ഥർ മേഖലയെ ആകെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്‌സ് അസോസിയേഷൻ ആരോപിച്ചു. സ്വർണം പിടിച്ചതിന്റെയും നികുതി വെട്ടിപ്പിന്റെയും കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണ് ഉദ്യോഗസ്ഥരെന്നും അസോസിയേഷൻ പറയുന്നു.

Related Articles

Back to top button