Wednesday, 11 November 2026 About Us · Contact Us

ശൈഖ് സായിദ് റോഡില്‍ കാറിന് തീപിടിച്ചു

ദുബൈ: ശൈഖ് സായിദ് റോഡില്‍ എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷന് സമീപം ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് നടുറോഡില്‍ തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ദുബൈ ട്രേഡ് സെന്റര്‍ റോണ്ട് എബൗട്ടില്‍നിന്നും അബുദാബിക്കുള്ള റോഡില്‍ രണ്ടു കിലോമീറ്ററോളം നീളത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. ദുബൈ സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഈ മേഖലയില്‍ നിരവധി ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരാണ് കൃത്യത്തില്‍ പങ്കാളികളായത്. വൈകുന്നേരം 4.05ന് താന്‍ ഓഫീസിലേക്കു പോയിരുന്നപ്പോള്‍ ഇന്നലെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന് ശൈഖ് സായിദ് റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഓഫീസില്‍ ജോലിചെയ്യുന്ന ഉമ പ്രതികരിച്ചു. എന്നാല്‍ 4.20 ആയപ്പോഴേക്കും താന്‍ കടുത്ത പുക റോഡില്‍ കാണുന്നുണ്ടോയെന്ന് സുഹൃത്ത് മൊബൈലില്‍ വിളിച്ചു ചോദിച്ചതായി ഉമ പറഞ്ഞു. അപ്പോള്‍ നോക്കിയപ്പോഴാണ് റോഡില്‍ കാര്‍ തീപിടിച്ച കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആ മേഖലയില്‍ മൊത്തം കറുത്ത പുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി നട്ടത് 25 ലക്ഷം പൂച്ചെടികള്‍

11 Nov 2024
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026