ഇന്ന് മഴക്ക് സാധ്യത; നാളെ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടും
അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈര്പം കൂടിയ രാവാവും അനുഭവപ്പെടുക. നാളെ രാവിലെയും മൂടല്മഞ്ഞുണ്ടാവുമെന്നതിനാല് വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലുമാവും മൂടല്‍മഞ്ഞ് കൂടുതലായി അനുഭവപ്പെടുക. അന്തരീക്ഷ ഈര്പം ഉള്‍നാടന്‍ മേഖലകളില്‍ 90 ശതമാനത്തോളമായിരിക്കും. എന്നാല്‍ പര്‍വത പ്രദേശങ്ങളില്‍ 15 ശതമാനത്തിലും കുറവായിരിക്കും. രാജ്യത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇന്നത്തെ താപനിലയെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
