Wednesday, 11 November 2026 About Us · Contact Us

രാജ്യാന്തര ഫുട്‌ബോളര്‍ മുഹമ്മദ് സല 17ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ എത്തും

ഷാര്‍ജ : രാജ്യാന്തര ഫുട്‌ബോളര്‍ മുഹമ്മദ് സല 17ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി എത്തും. വൈകിയിട്ട് ഏഴിനാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അദ്ദേഹം ആരാധകരുമായി സംവദിക്കുക. തന്റെ ജീവിത വിജയത്തില്‍ വായനയുണ്ടാക്കിയ പരമ പ്രധാനമായ സ്വാധീനത്തെക്കുറിച്ചും സലായുടെ മനസ് തുറക്കല്‍. തന്റെ വായന സ്റ്റേഡിയത്തിലേക്കുള്ള തന്റെ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിച്ചെന്ന് ആരാധകര്‍ക്ക് സലയുടെ വാക്കുകളില്‍നിന്നും അറിയാനാവും. സ്വപ്‌നം കണ്ട് നടന്ന ഈജിപ്തിലെ തന്റെ യൗവനകാലത്തുനിന്നും ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തെക്കും ലോകോത്തര ഫുട്‌ബോള്‍ താരത്തിലേക്കും നടന്നുകയറിയതിന്റെ നാള്‍വഴികളാവും സലയുടെ വാക്കുകളില്‍ നിറയുക. അല്‍ മകവ്‌ലൂന്‍ അല്‍ അറബ് എസ്‌സിയിലായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ആരംഭം. പിന്നീടാണ് യൂറോപ്പിലേക്കെത്തുന്നത്. ബാസെല്‍, ചെല്‍സി, ഫിയോറന്റീന, റോമ തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ച പരിചയവും കൈമുതലായാണ് 2017ല്‍ മുഹമ്മദ് സല ലിവര്‍പൂള്‍ എഫ്‌സിയില്‍ ചേക്കേറുന്നത്. പ്രീമിയര്‍ ലീഗ്, യുഇഎഫ്എ, ചാംമ്പ്യന്‍സ് ലീഗ് തുടങ്ങിയ മത്സരങ്ങലിലെല്ലാം തന്റെ പ്രതിഭ പുറത്തെടുത്ത മഹത്തായ താരമായ ഈ ഫുട്‌ബോളര്‍ക്ക് പിഎഫ്എ പ്ലയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ഗോള്‍ഡണ്‍ ബൂട്ട്‌സ്, പ്ലയര്‍ മേക്കര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡ്, പുസ്‌കാസ് അവാര്‍ഡ് തുടങ്ങിയ മികവുറ്റ പുരസ്‌കാരങ്ങള്‍ തന്റെ കളിയിലൂടെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഷാര്‍ജ പുസ്തകോത്സവം: യുഎഇയുടെ ചരിത്രം പറയുന്ന മെലീഹ പ്രദേശത്തെക്കുറിച്ചുള്ള പുസ്തകത്തിന് പ്രത്യേക ഇടം

14 Nov 2024
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026