പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസർ നിന്നാണ് ഉത്തരവ് ലഭിച്ചത്. യെമനി പൗരനെ കൊന്ന കേസിലാണ് മലയാളി നഴ്സ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്
ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നവർ അറിയിച്ചു. യെമനി പൗരൻ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും മറ്റൊരു സ്ത്രീയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്നാണ് കേസ്
പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. അതേസമയം ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണെന്ന് മധ്യസ്ഥ ചർച്ചകൾ നടത്തുന്നവർ അറിയിച്ചു. 10ലക്ഷം ഡോളർ നൽകാമെന്നാണ് അബ്ദുമഹ്ദിയുടെ കുടുംബത്തെ അറിയിച്ചത്. ഇതിവർ സ്വീകരിച്ചാൽ വധശിക്ഷിൽ നിന്ന് ഒഴിവാകാം.