Kerala
തൃശ്ശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപം തിരിച്ചറിയൽ രേഖകളും
തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തിയത്.
രണ്ട് മാസം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
സമീപത്തുനിന്ന് ഒറ്റപ്പാലം സ്വദേശി പാറപ്പുറം കരുവാത്ത് കൃഷ്ണൻ കുട്ടി(65)യുടെ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.