Kerala

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം കാണില്ല; ഞാനടക്കം നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്: എംഎം മണി

വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണി. ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം കാണില്ലെന്നുമായിരുന്നു മണിയുടെ പ്രസംഗം. താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്. അടി കൊടുത്താനും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്ന് പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യവെ എംഎം മണി പറഞ്ഞു.

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക, ചെയ്തത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക

ഇവിടെയിരിക്കുന്ന നേതാക്കൾ, ഞാനടക്കം നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. ജനം ശരി എന്ന് പറയുന്ന മാർഗം സ്വീകരിക്കണമെന്നും എംഎം മണി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!