‘ഇംപോസിബില്‍ ഈസ് പോസിബിള്‍’; ശൈഖ് മുഹമ്മദ് പുതിയ രീതിയില്‍ ചിന്തിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സബീല്‍ പാലസില്‍ പ്രമുഖ നേതാക്കളെയും പ്രശസ്ത വ്യക്തിത്വങ്ങളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇംപോസിബിള്‍ ഈസ് പോസിബിള്‍ എന്ന പേരിലായിരുന്നു ഈ സുപ്രധാനമായ കൂടിക്കാഴ്ച.
ദുബൈ അസാധ്യമായത് സാധ്യമാക്കുന്നത് നൂതനമായ ചിന്തയിലൂടെയും ദൃഢതയുള്ള വീക്ഷണത്താലും മറ്റുള്ളവര്‍ അസാധ്യമെന്നു പറയുന്നതിനെ ധൈര്യത്തോടെ നിരന്തരം പിന്തുടരുന്നതിലൂടെയുമാണെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ലോകത്ത് ഈ രംഗത്തെ മുന്‍നിര ഓട്ടക്കാരാണ് ദുബൈ. ദുബൈയുടെ വളര്‍ച്ച ഉറപ്പാക്കുന്നത് ഇത്തരം പരിഷ്കൃതമായ ചിന്തയാലും പ്രവര്‍ത്തനങ്ങളാലുമാണ്. ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ക്കായി യുഎഇ അതിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. നൂതനാശയങ്ങളുടെ കാര്യത്തിലായാലും സാമ്പത്തി പുരോഗതിയുടെ കാര്യത്തിലായാലും സുസ്ഥിര വികസനത്തിന്റെ കാര്യത്തിലായാലും രാജ്യം ഏറ്റവും മുന്‍നിരയിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.