Kerala
ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹാപ്പി ന്യൂ ഇയർ പറഞ്ഞെന്ന് ഡോക്ടർമാർ

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയർ പറഞ്ഞതായി ഡോക്ടർമാർ മാധ്യമങ്ങളോട് അറിയിച്ചു. തലയ്ക്കുണ്ടായ മുറിവ് ഭേദപ്പെട്ട് വരികയാണ്. ഇപ്പോൾ ആളുകളെ തിരിച്ചറിയുന്നുണ്ട്
ഉമ തോമസ് ഇന്ന് ശരീരം ചലിപ്പിച്ചതായി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞിരുന്നു. വെന്റിലേറ്ററിന്റെ പിന്തുണ കുറച്ച് വരികയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഇന്നലെ മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു.
വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലെ അപകടാവസ്ഥ തരണം ചെയ്തതായി പറയാൻ സാധിക്കൂ. ആരോഗ്യസ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടർ ചികിത്സകൾക്കുള്ള തീരുമാനമെടുക്കും.